---
title: "ആറു വയസുകാരിയെ പീഡിപ്പിച്ചു ; യുവതിയും സുഹൃത്തും അറസ്റ്റിൽ"
english_title: "Six-year-old girl raped; woman and friend arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/315469/Six-year-old girl raped; woman and friend arrested"
published_at: "2025-09-18T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb6b29aaa5b_1000333705.png"
keywords: []
---

# ആറു വയസുകാരിയെ പീഡിപ്പിച്ചു ; യുവതിയും സുഹൃത്തും അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ.

നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരാണ് പിടിയിലായത്. ആറു വയസുകാരിയുടെ അയൽവാസിയാണ് സീത. സീതയുടെ വീട്ടിൽ വച്ചാണ് കുട്ടിയെ സുഹൃത്തായ ഷിർഷാദ് അക്രമിച്ചത്.

സീതയുടെ അറിവോടുകൂടിയാണ് കുട്ടിയെ ഷിർഷാദ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പീഡനം മനസിലാക്കിയ രക്ഷകർതാക്കൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/315469/Six-year-old girl raped; woman and friend arrested)